03:42pm 07 November 2026
NEWS
കൂൾ കളേഴ്സ് ഗാര്മെന്റ്സ് പ്രീമിയർ ലീഗ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിൽ.
07/11/2026  11:21 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൂൾ കളേഴ്സ് ഗാര്മെന്റ്സ് പ്രീമിയർ ലീഗ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിൽ.

 

ഗാർമെന്റ് ക്രിക്കറ്റ് അസ്റ്റോസിയേഷൻ ട്രസ്റ്റ് കൊച്ചി ത്രിപ്പൂണിത്തുറ ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റി ആണ്. ടെക്സ്റ്റൈൽ, ഗാർമെന്റ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന  ആളുകളുടെ മാനസ്സികവും, ശാരീരികവും തൊഴിൽപരവുമായ ഉന്നമനത്തിനു വേണ്ടിയുളള പരിപാടികൾ സംഘടിപ്പിച് നടപ്പിലാക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാനലക്ഷ്യം. ഇതിനെ മുൻനിർത്തി എല്ലാ വർഷവും വളരെ വിപുലമായ രീതിയിൽ മികച്ച ഒരു ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു. ഈ ടൂർണ്ണമെൻ്റിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ പ്രതിനിധികൾ, കേരളത്തിലെ വസ്ത്ര വ്യാപാരരംഗത്തെ പ്രമുഖ വ്യാപാരികൾ, വിതരണക്കാർ, എന്നിവർ ഉൾപ്പെടെ 300 ഇൽ പരം ആളുകൾ  പങ്കാളികളാകുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഗാര്മെന്റ്സ്  ക്രിക്കറ്റ്  കാർണിവൽ  – കൂൾ കളേഴ്സ് ഗാര്മെന്റ്സ് പ്രീമിയർ ലീഗ് (ജി പി എൽ)-ന്റെ 7-ാം പതിപ്പ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിലെ Madgaon Cricket Club-ൽ വെച്ച് നടത്തപ്പെടുകയാണ്.ഈ ടൂർണ്ണമെൻ്റിലെ പ്രമുഖ സ്പോൺസർ കൂൾ കളേഴ്സ് ആണ്. 12 ടീമുകൾ പങ്കെടുക്കുന്നു . ഗാർമെന്റ് ക്രിക്കറ്റ് അസ്റ്റോസിയേഷൻ ട്രസ്റ്റ്  പ്രസിഡൻ്റ്  VMH അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗ്ഗീസ്, കൺവീനർ  ജുനൈദ്, എന്നിവർ വാർത്താക്കുറുപ്പിലൂടെ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img